
കോഴിക്കോടിനെ ഇളക്കി മറിച്ച് അർജുൻ ശ്യാം ഗോപൻ ; വീഡിയോ വൈറൽ
കോഴിക്കോടിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരം അർജുൻ ശ്യാം ഗോപൻ. കോഴിക്കോട് അൽ അമീൻ ഫാഷൻ ജ്യൂവെൽസ് ഉദ്ഘാടനം ചെയ്യാനെത്തിയ അർജുന്റെ വീഡിയോകളാണ് ഇപ്പോൾ ഇൻസ്റാഗ്രാമിലും യുട്യൂബിലും തരംഗം സൃഷ്ടിക്കുന്നത്. അതിന്റെ ദൃശ്യങ്ങൾക്കായി മുകളിൽ കാണുന്ന വീഡിയോയിൽ ക്ലിക്ക് ചെയ്യുക.
ജിന്റൊയാണ് കപ്പ് തൂക്കിയതെങ്കിലും ഫസ്റ്റ് റണ്ണർ അപ്പ് ആയ അർജുനാണോ ബിഗ് ബോസ് മലയാളം സീസൺ സിക്സ് വിജയിച്ചതെന്ന് തോന്നി പോകും. അത്തരത്തിലാണ് ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് ശേഷം വിന്നറായ ജിന്റോയ്ക്ക് പോലും ലഭിക്കാത്ത വരവേൽപ്പ് അർജുന് ലഭിക്കുന്നത്. കോഴിക്കോട് അർജുൻ ഇന്നലെ ഉദ്ഘടനത്തിനെത്തിയപ്പോൾ മുഴങ്ങുന്ന ആ ആരവത്തിൽ നിന്ന് തന്നെ നമുക്കത് മനസിലാക്കാം. ഇന്നലെ വൈകിട്ട് നാലു മണിക്കെന്ന് അറിയിച്ചിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. എന്നിട്ടും അർജുനെ ഒന്ന് കാണാൻ ആരാധകർ ക്ഷമയോടെ കാത്തുനിന്നു. അതിന്റെ തെളിവ് തന്നെയാണ് ഇന്നലെ കോഴിക്കോടുണ്ടായ ആൾകൂട്ടം.
എന്തായാലും, നടിയും അവതാരകയുമായ പേർളി മാണി പറഞ്ഞതുപോലെ winners only win trophies . real winners win hearts of millions . ഇത് തന്നെയാണ് ആരാധകർക്ക് അർജുനെപ്പറ്റി പറയാനുള്ളത്. അതേസമയം, ഇത്തവണ മോഡലിങ്ങ് വിഭാഗത്തിൽ നിന്ന് ബിഗ്ബോസ് ഹൗസിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു അർജ്ജുൻ ശ്യാം ഗോപൻ. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ മോഡലിങ്, ബോഡി ബിൽഡിങ് മേഖലകളിൽ തിളങ്ങുന്ന ചെറുപ്പക്കാരനാണ്. ബിഗ്ബോസ് ഹൗസിലെത്തുന്നതു വരെ അർജ്ജുനെ അറിയുന്നവർ ചുരുക്കമായിരുന്നുവെന്ന് വേണം പറയാൻ. എന്നാൽ സീസൺ പൂർത്തിയാക്കി റണ്ണറപ്പ് പട്ടവുമായി മടങ്ങിയപ്പോൾ സിനിമ താരമെന്ന തന്റെ ആഗ്രഹവും സഫലീകരിച്ചാണ് അർജ്ജുൻ ഇറങ്ങിയത്.
കൂടാതെ, ഏതൊരാൾക്കും പ്രചോദനമായ ജീവിതം കൂടിയാണ് അർജ്ജുന്റെത്. കോളേജ് പഠനകാലത്ത് തന്നെ ആപൂർവ്വമായ ഹിരയാമ എന്ന രോഗം ബാധിച്ച അർജ്ജുൻ, ആ പരിമിതികളെ ഒക്കെ തന്നെയും അതിജിവിച്ചാണ് തന്റെ ജീവിതം തിരിച്ചുപിടിച്ചത്. തനിക്ക് സഹതാപമല്ല വേണ്ടതെന്നും എല്ലാവർക്കും ഒരു പ്രചോദനമാകാനാണ് താൻ ശ്രമിക്കുന്നതെന്നുമായിരുന്നു അർജ്ജുൻ ബിഗ്ഗ്‌ബോസിൽ പറഞ്ഞത്. കൂടാതെ, ആരെയും അമ്പരപ്പിക്കുന്ന ഒരു ട്രാൻസ്‌ഫൊർമേഷന്റെ കഥയും അർജുനു പറയാനുണ്ട്. ചെറുപ്പത്തിൽ തന്നെ മോഡലിങ്ങിൽ താൽപ്പര്യം ഉണ്ടായിരുന്ന അർജ്ജുന് അൽപ്പം വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു. മോഡലിങ്ങിന് വേണ്ടി പലരെയും സമീപിച്ചപ്പോൾ അതിന് പറ്റിയ ശരീരമല്ലെന്നായിരുന്നു കളിയാക്കൽ. ഈ കളിയാക്കലുകളിൽ നിന്നുമാണ് ഒരർത്ഥത്തിൽ അർജുന്റെ യാത്ര ആരംഭിക്കുന്നത്. നിശ്ചയദാർഢ്യത്തോടെയും കൃത്യമായ വ്യായാമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും തന്നെത്തന്നെ മാറ്റി മറിക്കുകയായിരുന്നു അർജുൻ. കാരണം അർജ്ജുന്റെ ആദ്യത്തെയും ഇപ്പോഴത്തെയും ഫോട്ടോ കണ്ടാൽ രണ്ടും ഒരാളാണെന്നോ എന്നുപോലും സംശയം ജനിപ്പിക്കുന്ന വ്യത്യാസം ഉണ്ട്. പിന്നാലെ 2012 ൽ മിസ്റ്റർ കേരള പട്ടവും അർജ്ജുൻ സ്വന്തമാക്കി. ഒരു അത്ലറ്റ് കൂടിയായ അർജുൻ, ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. കൂടാതെ എംബിഎ ബിരുദധാരിയായ അർജുൻ കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്.