Kerala Government News

ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍ പുതുക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ പ്രത്യേക പുതുക്കലിൻറെ ആനുകൂല്യം ലഭിക്കുകയുള്ളു. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും ഹാജരാക്കണം

Leave a Reply

Your email address will not be published. Required fields are marked *