CricketSports

ചാമ്പ്യൻസ് ട്രോഫി 2025: രോഹിത് ശർമ ബ്രയാൻ ലാറയ്ക്ക് ഒപ്പം എത്തുമോ ?

ഇന്ന് ടോസ് നഷ്ടപ്പെട്ടാൽ രോഹിത് ശർമ ബ്രയാൻ ലാറയ്ക്ക് ഒപ്പം എത്തും. തുടർച്ചയായി 12 മൽസരങ്ങളിലാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറയ്ക്ക് ടോസ് നഷ്ടപ്പെട്ടത്.

തുടർച്ചയായി 11 മൽസരങ്ങളിൽ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റൻമാരാണ് ഇന്ത്യയുടെ രോഹിത് ശർമയും നെതർലണ്ടിൻ്റെ പീറ്റർ ബോറെന്നും.

2 മണിക്കാണ് ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ഇന്ത്യ ന്യൂസിലണ്ട് ടോസ്.ടോസിലെ നിർഭാഗ്യം ഇന്ത്യയുടെ കളിയെ ബാധിച്ചില്ല.

പരസ്പര ഏറ്റുമുട്ടലിൽ 61 മൽസരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ ന്യൂസിലണ്ട് 50 മത്സരങ്ങളിൽ ജയിച്ചു. പരസ്പരം ഏറ്റുമുട്ടിയ അവസാനത്തെ 5 മൽസരത്തിലും ഇന്ത്യയ്ക്കായിരുന്നു ജയം.

ഫൈനലിലെ മുൻതൂക്കവും ഇന്ത്യക്ക് തന്നെ. പോരാട്ട വീര്യം പ്രകടിപ്പിക്കുന്ന ടീമാണ് ന്യൂസിലണ്ട്. അതുകൊണ്ട് തന്നെ മൽസരം കടുപ്പമാകും.