Social Media

ടോവിനോ തോമസ് നായകനായി എത്തുന്ന എആർഎമ്മിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ സംവിധാനം ചെയ്യുന്ന മലയാളത്തിൽ നിന്നുള്ള ചിത്രമാണ് അജയൻ്റെ് രണ്ടാം മോഷണം അഥവാ എആർഎം .മൂന്ന് കഥാപാത്രങ്ങളിലായാണ് ടോവിനോ ചിത്രത്തിലെത്തുന്നത് .ഇപ്പോഴിതാ എആര്‍എമ്മിലെ ആദ്യ ഗാനം പുറത്തിറങ്ങി’കിളിയെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. സംഗീതം നല്‍കിയത് ദിപു നൈനാന്‍ തോമസ്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും അനില രാജീവും …

ചിത്രം ഈ മാസം 12ന് ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും സംയുക്തമായാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിര്‍മിച്ചത് . ‘കന, ചിത്താ’ .എന്നീ സിനിമകള്‍ക്ക് ശേഷം ദിപു നൈനാന്‍ തോമസ് സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് എആര്‍എം. കഴിഞ്ഞ മാസം റീലിസ് ചെയ്ത എആര്‍എമ്മിന്റെ ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. നാല് ദിവസം കൊണ്ട് അഞ്ച് ദശലക്ഷം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. സുരഭി ലക്ഷ്‌മി,കൃതി ഷെട്ടി,ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

Leave a Reply

Your email address will not be published. Required fields are marked *