CrimeNationalPoliticsSports

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമന്‍സ്

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡിയുടെ സമന്‍സ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി മുഹമ്മദിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 3 ന് ഫെഡറല്‍ ഏജന്‍സിയുടെ ഓഫീസില്‍ മൊഴിയെടുക്കാന്‍ എത്തണമെന്ന് ഇഡി ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി നടത്തിയ പരിശോധനയില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

എച്ച്സിഎയുടെ ഫണ്ട് 20 കോടി രൂപയുടെ ക്രിമിനല്‍ ദുരുപയോഗം ആരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളിലും കുറ്റപത്രങ്ങളിലും നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *