CricketSports

അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടുന്നതു വരെ കാത്തിരുന്നില്ല, റാഷീദ് ഖാൻ വിവാഹിതനായി

അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷമേ താൻ വിവാഹം കഴിക്കൂ എന്നായിരുന്നു നാലു വർഷം മുമ്പുള്ള റാഷിദ് ഖാൻ്റെ പ്രഖ്യാപനം. എന്നാൽ ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിനൊന്നും കാക്കാതെ താരം വിവാഹിതനായി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലിൽവെച്ചാണ് വിവാഹം നടന്നത്.

ഒരേ ദിവസം അഫ്ഗാൻ തലസ്ഥാനത്ത് പരമ്പരാഗത പഷ്തൂൺ ചടങ്ങിൽ തൻ്റെ മൂന്ന് സഹോദരന്മാർക്കൊപ്പമാണ് റാഷീദ് ഖാൻ വിവാഹിതനായത്. വേദിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിരവധി ചിത്രങ്ങളിൽ ഒന്നിൽ പോലും ഖാൻ്റെ ഭാര്യയെയോ ഏതെങ്കിലും സ്ത്രീയെയോ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായി.

അഫ്ഗാൻ ടീമിലെ റാഷിദിൻ്റെ മിക്ക സഹതാരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ച റാഷിദിനൊപ്പമുള്ള സഹതാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹം നടന്ന ഇംപീരിയൽ കോണ്ടിനെൻ്റൽ ഹോട്ടലിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *