Kerala

നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോ? കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നെറികേടിനെ പറ്റി വ്യക്തമാക്കിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ്, കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയത്.

ഇത്രയുമധികം പേര്‍ മരണപ്പെടുകയും കോടിക്കണക്കിന് നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി ഇതിനെ പ്രഖ്യാപിക്കുകയോ സഹായിക്കുകയോ ചെയ്തില്ല.പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല.

പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതില്‍ നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. എന്നാല്‍, കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് സഹായം നല്കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *