Cinema

ആവേശം കുറഞ്ഞില്ല ,അടിച്ച് കയറി ജ്യോതിര്‍മയി

അമല്‍ നീരദ് ചിത്രമായ ബോഗയ്‍ൻവില്ല മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ മുന്നേറുകയാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ജ്യോതിര്‍മയി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തെ പ്രശംസിച്ച് നിരവധി അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെച്ചിട്ടുള്ളത്. “ബോഗയ്‍ൻവില്ല”യെന്ന ചിത്രം അമല്‍ നീരദിന്റെ ഒരു കയ്യൊപ്പാണ്” എന്നാണ് ആരാധകര്‍ പറയുന്നത്.

പതിഞ്ഞ താളത്തില്‍ പായുന്ന സിനിമയായാണ് ബോഗയ്‍ൻവില്ലയെ തിയറ്റര്‍ പ്രതികരണങ്ങൾ വിലയിരുത്തുന്നത്. പൊലീസ് ഓഫീസറായ ഫഹദിന്റെ വരവോടെയാണ് ഇൻവെസ്റ്റിഗേഷൻ ആംഗിളും സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ വിഭാഗത്തിലേക്കും സിനിമ മാറുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിര്‍മയി സിനിമയിലേക്ക് എത്തിയത്. വളരെ വ്യത്യസ്തമായ ലൂക്കിലായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിലെ ‘സ്തുതി’ എന്ന ഗാനം ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്നതാണ് എന്ന ആരോപണങ്ങളോട് വലിയ വിവാധങ്ങൾക്ക് വഴിവെച്ചിരുന്നു.

അത്പോലെ അമല്‍ നീരദിന്റെ സംവിധാത്തിൽ മുമ്പെത്തിയ മമ്മൂട്ടി ചിത്രമാണ് ‘ഭീഷ്മ പര്‍വം’. ആക്ഷൻ രംഗങ്ങളിലെ മികവും മികച്ച സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയ മികവും ചേര്‍ന്ന് സിനിമയെ എക്കാലത്തെയും ഹിറ്റാക്കി മാറ്റി. കൂടാതെ, അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.

അമല്‍ നീരദിന്റെ ബോഗയ്‍ൻവില്ലയ്ക്ക് ലഭിച്ച മികച്ച പ്രതികരണം അടുത്ത ദിവസങ്ങളില്‍ ചിത്രം എന്ത്രത്തോളം നേട്ടങ്ങള്‍ നേടുമെന്നതിനെ കുറിച്ചുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *