
മെസ്സിയുടെ അഭാവത്തിൽ നിറംമങ്ങിയ ഇന്റർ മിയാമിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഓർലാൻഡോ സിറ്റി. എംഎൽഎസ് മത്സരത്തിലാണ് ഓർലാൻഡോ സിറ്റി തകർപ്പൻ ജയം സ്വന്തമാക്കിയത്. ലൂയിസ് മ്യൂറിയൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർട്ടിൻ ഓജെഡയും മാർക്കോ പാസാലിക്കും ഓരോ ഗോൾ നേടി.
കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലൂയിസ് മ്യൂറിയൽ ഓർലാൻഡോ സിറ്റിക്കായി ആദ്യ ഗോൾ നേടി. എന്നാൽ മൂന്ന് മിനിറ്റിനകം യാന്നിക്ക് ബ്രൈറ്റ് മിയാമിക്കായി സമനില ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 14-ാം ഗോൾ നേടിയ മാർട്ടിൻ ഓജെഡ ഓർലാൻഡോ സിറ്റിക്ക് ലീഡ് നൽകി. ലീഗിൽ ഈ സീസണിൽ 27 ഗോൾ സംഭാവനകളുമായി ഓജെഡയാണ് മുന്നിൽ.
പിന്നീട് 88-ാം മിനിറ്റിൽ മാർക്കോ പാസാലിക് കൂടി ഗോൾ നേടിയതോടെ ഓർലാൻഡോ സിറ്റി തകർപ്പൻ ജയം സ്വന്തമാക്കി. അതേസമയം, വലത് കാലിനേറ്റ പരിക്കാണ് മെസ്സിക്ക് വിനയായത്. ഇതോടെ ലീഗിലെ 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ മെസ്സിക്ക് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചില്ല.
ഈ വിജയത്തോടെ ഓർലാൻഡോ സിറ്റി ഈസ്റ്റേൺ കോൺഫറൻസിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മിയാമി ആറാം സ്ഥാനത്താണ്.