NationalNews

രഞ്ജിത്തിനെതിരായ പീഡനപരാതി; ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയത്.

2009 -ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽവെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംവിധായകൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്ന് മനസിലാക്കിയ താൻ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

നേരിട്ട മോശം അനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു. നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും കൂട്ടി നടി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *