News

ബക്രീദ്: നാളെ അവധിയില്ല; അവധി 7 ന്

തിരുവനന്തപുരം: ബക്രീദിന് നാളെ അവധിയില്ല. നാളത്തെ അവധി പെരുന്നാൾ ദിനമായ 7 ലേക്ക് മാറ്റാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കേരളത്തില്‍ ബക്രീദ് ഏഴിനായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ അവധി നിലനിർത്തി ശനിയാഴ്ചയും അവധി നല്‍കുക എന്ന നിർദ്ദേശമാണ് ഉയർന്നിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

ആറിനുള്ള അവധി ഏഴിലേക്കു മാറ്റണമെന്ന മറ്റൊരു നിർദേശവും പൊതുഭരണ വകുപ്പിന്റെ ഫയലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് അനുവദിച്ചതാണ് അവധി 7 ലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം. ഡൽഹിയിൽ ആയിരുന്ന മുഖ്യമന്ത്രി ഇന്ന് എത്തിയതിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്.