
തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡ് കൊണ്ടു വന്നിരിക്കും എന്ന സുരേഷ് പരാമർശം. അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ് . ഏകീകൃത സിവിൽ കോർഡിന്റെ വേട്ട് പിടിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ് വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം .
കണ്ണൂൂരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. യൂണിഫോം സിവിൽ കോഡ് വന്നിരിക്കും. കെ റെയിൽ വരും കേട്ടോ എന്ന പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ഏക സിവിൽ കോഡ് മൂന്ന് സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമർശം.
കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലും തിരഞ്ഞെടുപ്പിനുള്ള കൃത്യമായ പ്ലാനിങ് ബിജെപിയ്ക്ക് ഉണ്ടെന്ന് 2024 ആരംഭത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. ഏറെ ചർച്ചയായ ഏകീകൃത സിവിൽ കോർഡ് എന്ന് വിശയം ഒരു ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് അടുക്കവെ വീണ്ടും ചർച്ചയാകുകയാണ്.
കഴിഞ്ഞ തവണ അയോധ്യ രാമക്ഷേത്രം എന്നത് യാത്ഥാർത്യമാക്കുമെന്ന് വാഗ്ദാനം ചെയ്യ്ത് അധികാരത്തിലേറിയ ബിജെപി ഇത്തവണ ഏകീകൃത സിവിൽ കോർഡ് കൊണ്ടു വരും എന്ന് തിരഞ്ഞെടുപ്പ് അടുക്കവെ പറയുന്നതിനാൽ ഈ ആശയത്തെ രാഷ്ട്രീയ രീതിയിൽ ഉൾപ്പെടെ പല തരത്തിൽ പല വിഭാഗത്തിലും ആശങ്ക കൊണ്ട് വന്നിരിക്കുകയാണ്. എന്തായാലും ഏകീകൃത സിവിൽ കോഡ് പോലുള്ള ആശങ്ങളിലൂടെ ബിജെപി വയ്ടക്കുന്ന ചുവടുകളെല്ലാം കേരളത്തിൽ ഒറു താമര വിരിയുന്നതിലേക്ക് എത്തുമോ എന്നത് കാത്തിരുന്ന് കാണാണം