Cinema

തമിഴകത്തിന്റെ ഭാഗ്യതാരം; വിജയ് ചിത്രത്തിൽ മലയാളി നടൻ

വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദളപതി 69. ഒരു ഇടവേളയെടുക്കുന്നതിനു മുന്നേ അദ്ദേഹം അഭിനയിക്കുന്ന അവസാന സിനിമയായിരിക്കും എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാള സിനിമ താരമായ നരേനും ഒരു പ്രധാന വേഷമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നരേന്‍ തമിഴകത്തിന്റെ ലക്കി താരമായും, കമല്‍ ഹാസന്റെ ‘വിക്രം’ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനായും അറിയപ്പെടുന്നു. തമിഴ് സിനിമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ നരേന്‍ അഭിനയിച്ചിട്ടുണ്ട്, കൂടാതെ ദളപതി 69-ലും ഒരു പ്രാധാന്യമേറിയ കഥാപാത്രമായി പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സംഗീതം അനിരുദ്ധ് രവിചന്ദറാണ് കൈകാര്യം ചെയ്യുന്നത്. വിജയ് നായകനാകുന്ന ചിത്രത്തില്‍ മമിതാ, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായാണ് എത്തുന്നത്. പൂജ ഹെഗ്‌ഡെ നായികയായും, പ്രശസ്ത നടനായ പ്രകാശ് രാജ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മാണം വെങ്കട് കെ നാരായണയാണ്.

അതേസമയം, വിജയ് നായകനായ ‘ദ ഗോട്ട്’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം രണ്ടാം ഭാഗത്തില്‍ അദ്ദേഹമുണ്ടാകാനിടയില്ലെന്നാണ് അഭ്യൂഹം.

‘ദ ഗോട്ട്’ എന്ന ചിത്രത്തെ കുറിച്ച് നടന്‍ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടത് വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. വിജയ് നായകനായ സിനിമ ഒരു ദിവസം എനിക്ക് സംവിധാനം ചെയ്യണമെന്ന് അജിത്ത് പലപ്പോഴും മങ്കാത്തയുടെ ഷൂട്ടിംഗിനിടയില്‍ പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. എന്നാൽ താൻ ‘ഗോട്ട്’ സംവിധാനം ചെയ്യുന്നു എന്ന വാർത്ത അറിയിച്ചപ്പോള്‍ അജിത്ത് വലിയ ആവേശത്തിലാണ് പ്രതികരിച്ചത്. “മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ‘ദ ഗോട്ട്'” എന്നാണ് അജിത്ത് പറഞ്ഞതായി വെങ്കട് പ്രഭു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *