
World
ബെയ്‌റൂട്ടില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം
ബെയ്‌റൂട്ട്; ബെയ്‌റൂട്ടില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തി. പുതിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലെബ നനില്‍, നിരവധി വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് തലസ്ഥാ നമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ദഹിയെഹ് എന്നറിയപ്പെടുന്ന ഹിസ്ബുള്ളയുടെ സ്വാധീനത്തിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി വടക്കന്‍ ലെബനനിലെ ഐന്‍ യാക്കൂബ് ഗ്രാമത്തില്‍ ഒരു ആക്രമണം ഉണ്ടായിരുന്നു. അവിടെ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സിവില്‍ ഡിഫന്‍സ് അറിയിക്കുകയും ചെയ്തിരുന്നു.