CinemaNews

പരാതിയില്ല, വാഗ്ദാനങ്ങളില്ല, പീഡനക്കഥകളില്ല, ; ഗോപി സുന്ദർ ദ കൺവിൻസിങ് കാമുകൻ

മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള അദ്ദേഹം മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ് എപ്പോഴും ചർച്ചയാകാറുള്ളത്. താരത്തിന്റെ പ്രണയവും പ്രണയ തകര്‍ച്ചയും വിവാഹവുമൊക്കെ നിരന്തരം ചര്‍ച്ചകളില്‍ നിറയാറുണ്ട്.

നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള പ്രണയമായിരുന്നു ചർച്ചകളിൽ നിറഞ്ഞു നിന്നത്. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിക്കുന്നത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും പിരിഞ്ഞുവെങ്കിലും ഇപ്പോഴും ഈ ബന്ധങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ വേട്ടയാടാറുണ്ട്.

ഏതൊരു പെണ്‍കുട്ടിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്താലും സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം രംഗത്തെത്താറുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹൃത്തായ ഷിനു പ്രേം. ഈ ചിത്രവും അതിനൊപ്പം ഷിനു പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നിങ്ങളുടെ കുറവുകളെ അവഗണിച്ച് നിങ്ങളുടെ കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്ന അര്‍ത്ഥം വരുന്ന വാക്കുകളാണ് ഷിനു പങ്കുവച്ചിരിക്കുന്നത്. മൈ ഗുരു, റെസ്‌പെക്ട്, ലൈഫ്, ഷൂട്ട് എന്നീ ഹാഷ് ടാഗും ഷിനു ഒപ്പം കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിനെ അവഹേളിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്റെ ഗോപി അണ്ണാ….. ഇത്രയും സ്പീഡില്‍ ഞാന്‍ ഒക്കെ ഷര്‍ട്ട് പോലും മാറിയിട്ടില്ല. അണ്ണന്റെ ടൈം ബെസ്റ്റ് ടൈം എന്നാണ് അതിലൊരു കമന്റ്. അണ്ണന്റെ നാള്‍ ഒന്ന് പറയാമോ ? ശത്രുദോഷ സംഹാരം പൂജ ചെയാന്‍ ആണ്. കേരളം ഒരു യൂറോപ് പോലെ ആക്കുകയാണ് അണ്ണന്‍, സിനിമക്കാറൊക്കെ അണ്ണനെ കണ്ട് പഠിക്കണം. വാഗ്ദാനങ്ങള്‍ ഇല്ല . പീഡനകഥകള്‍ ഇല്ല . പരാതികള്‍ ഇല്ല. അസൂയ പെടല്ലേ മാന്യ മഹാ ജനങ്ങളെ അണ്ണന്‍ ആറാടട്ടെ എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

അതേസമയം ആരാണ് ഗോപി സുന്ദറിനൊപ്പമുള്ള പെണ്‍കുട്ടി എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ഒരു മോഡലാണ് ഗോപി സുദാറിനൊപ്പം കാണുന്ന ഷിനു പ്രേം. 2023 ല്‍ മിസ് തൃശ്ശൂര്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഷിനു പ്രേം നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള പുതിയ ഷൂട്ടില്‍ നിന്നുള്ളതാണ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് മുന്നോട്ട് പോവുകയാണ് ഗോപി സുന്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *