
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റുവെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.
സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്.
ഏതാനും മാസം മുൻപ് ഒന്നാം തീയതിക്ക് മുൻപ് ശമ്പളം ലഭിച്ച സാഹചര്യമുണ്ടായിരുന്നു. ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് ഒരു ദിവസം മുൻപെ അന്ന് ശമ്പളം നല്‍കിയ സാഹചര്യമുണ്ടായത്.
ഇതിനുശേഷം പിഴവ് ആവര്‍ത്തിക്കാതിരിക്കാൻ ഘട്ടം ഘട്ടമായിട്ടാണ് ശമ്പളം നല്‍കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും രാത്രിയോടെ മുഴുവൻ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.