KeralaNews

“സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യം”; മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടി ഷീല

തിരുവനന്തപുരം: സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യം. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടി ഷീല. കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയതെങ്കിലും അതു മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാമെന്ന് നടി പറഞ്ഞു.

സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമാ കമ്മിഷൻ റിപ്പോർട്ടിന്റെപേരിൽ എത്ര വിമർശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിർത്തുനിൽക്കുന്നു- ഷീല പറഞ്ഞു. ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു നടി ഷീല.

സയ്യിദ് അഖ്തർ മിർസ, നടി ജലജ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. വി.വേണു, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, ഇന്ത്യയിൽ ആധുനിക സിനിമാ റിസ്റ്റോറിങ്ങിനു തുടക്കംകുറിച്ച ശിവേന്ദ്രസിങ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *