CinemaSocial Media

‘കങ്കുവ’യിലെ ആ പാർട്ടി ഗാനം പുറത്ത്

‘കങ്കുവ’യിലെ രണ്ടാം ഗാനം ‘യോലോ’ റിലീസ് ചെയ്തു. ഒരു എനർജറ്റിക് പാർട്ടി സോങ്ങായെത്തിയ ഈ ഗാനരംഗത്തിൽ സൂര്യയ്ക്ക് ഒപ്പം ബോളിവുഡ് നടി ദിഷ പഠാനിയുമുണ്ട്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രമാണ്, ഇതിൽ ‘യോലോ’ ഗാനം ആധുനിക കാലഘട്ടത്തിനെ ആധാരമാക്കിയാണ് എത്തിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ 30 മില്ല്യൺ കാഴ്ചക്കാരെ നേടി, സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ‘യോലോ’ ഗാനം ദേവി ശ്രീ പ്രസാദും ലവിത ലബോയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നവംബർ 14ന് ‘കങ്കുവ’ തിയറ്ററുകളിൽ എത്തും.

‘കങ്കുവ’ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ആദ്യ ഭാഗം നവംബറിൽ റിലീസ് ചെയ്യും. 2023ൽ സംവിധായകൻ ശിവ സിനിമയുടെ പേരിന്റെ അർഥം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ‘കങ്കുവ’ എന്നത് പുരാതനമായ ഒരു തമിഴ് വാക്കാണ്. അതിന്റെ അർഥം തീയെന്നും , ദഹിപ്പിക്കാൻ ശേഷിയുള്ളവനെന്നുമാണെന്ന് ശിവ വ്യക്തമാക്കിയിരുന്നു.

ബോബി ഡിയോൾ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നതായും, ചിത്രത്തിന്റെ മറ്റ് പല കഥാപാത്രങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തമിഴകത്തുനിന്ന് 1000 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയാകുമോ എന്നതാണ് പ്രേക്ഷകരുടെ വലിയ ആകാംക്ഷ.

Leave a Reply

Your email address will not be published. Required fields are marked *