CinemaKeralaNews

ലഹരിക്കേസിൽ മാത്രമല്ല പ്രയാഗ മാർട്ടിന് ക്ലീൻചീറ്റ്

നടി പ്രയാഗ മാർട്ടിൻ പോലീസിന്റെ ക്ലീൻചീറ്റ്. ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ കേസിലാണ് താരത്തിന് പോലീസ് ക്ലീൻചീറ്റ് നൽകിയിരിക്കുന്നത്. പ്രയാഗയുടെ മൊഴി തൃപ്തികരമാണെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

എന്നാൽ പ്രയാഗ മാർട്ടിന് ആശ്വാസമായ വാർത്തയാണ് പുറത്തുവരുന്നതെങ്കിലും ശ്രീനാഥ്‌ ഭാസിക്ക് കുരുക്ക് മുറുകുകയാണ്. കേസിലെ പ്രതികളിലൊരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ്‌ ഭാസിയുടെ ബന്ധവും ഇടപാടുകളും പോലീസ് അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ ഇടപാടുകള്‍ ലഹരിയുമായി ബന്ധപ്പെട്ടാണോ എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

അതേസമയം, അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിപരിശോധനയ്ക്ക് പ്രയാഗയും ശ്രീനാഥ്‌ ഭാസിയും സമ്മതിച്ചിരുന്നു. കൂടാതെ താരങ്ങൾ ലഹരിയുപയോഗിച്ചുവെന്ന സ്ഥിരീകരണത്തിൽ പോലീസ് എത്തിയിട്ടില്ല. അതിനാൽ തന്നെ വൈദ്യപരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്.

ഇതോടൊപ്പം പ്രയാഗ മാർട്ടിന്റെ വ്യക്തി ജീവിതവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലെ പൂർവവിദ്യാർത്ഥിനിയാണ് പ്രയാഗ മാർട്ടിൻ. എറണാകുളം സെന്റ് തെരാസാസ് കോളേജിനെ സംബന്ധിച്ചിടത്തോളം പ്രയാഗയെപ്പറ്റി പറയാൻ നൂറ് നാവാണ്. പ്രയാഗയെ ഇവിടുത്തെ വിദ്യാർത്ഥിനി എന്ന് പറയുന്നതിൽ അഭിമാനം മാത്രമാണ് കോളേജിനുള്ളത്. പ്രയാഗ മാർട്ടിൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും കമ്മ്യൂണിക്കേഷൻ പഠനത്തിലും പ്രയാഗ ബിരുദം സ്വന്തമാക്കി. ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ പ്രയാഗ ബിരുദാനന്തര ബിരുദത്തിനു ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *