News

പശുക്കിടാവിനെ ലാളിച്ച് മോദി; ലോക് കല്യാൺ മാർഗിലെ പുതിയ അതിഥി

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലേക്ക് പുതിയ അതിഥിയെ വരവേറ്റ് നരേന്ദ്രമോദി. ‘ദീപജ്യോതി’ എന്ന് പേരിട്ടിരിക്കുന്ന പശുക്കിടാവാണ് മോദിയുടെ വീട്ടിലെ പുതിയ അതിഥി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ദീപജ്യോതി. പ്രധാനമന്ത്രി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുതിയ അതിഥിയെ വരവേൽക്കുന്നത് പങ്കുവെച്ചത്.

‘ഗോക്കള്‍ സര്‍വസുഖം പ്രദാനം’ ചെയ്യുന്നുവെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു എന്ന മുഖവുരയോടെയാണ് മോദി സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചത്. പശുക്കുട്ടിയുടെ നെറ്റിത്തടത്തില്‍ പ്രകാശത്തിന് സമാനമായ അടയാളമുണ്ടെന്നും അതിനാല്‍ ‘ദീപജ്യോതി’ എന്ന് പേരിട്ടുവെന്നും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചു.

പശുക്കുട്ടിയെ മോദി ലാളിക്കുന്നതും, ഉമ്മ വയ്ക്കുന്നതും പോസ്റ്റിലെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും കാണാം. വീട്ടിലെ മുറിക്കുള്ളിലും പൂന്തോട്ടത്തിലും ഒക്കെയായി പശുക്കുട്ടിയെ ഓമനിക്കുന്ന പ്രധാനമന്ത്രി, പൂജാമുറിയില്‍വെച്ച് മാലയും പുടവയും അണിയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച പോസ്റ്റ് ചുവടെ;

Leave a Reply

Your email address will not be published. Required fields are marked *