National

രാമലീല ആടിക്കൊണ്ടിരിക്കെ വേദിയില്‍ ‘ശ്രീരാമൻ്റെ’ മരണം, ഞെട്ടിത്തരിച്ച് കാണികള്‍

ഡല്‍ഹി; ശ്രീരാമന്‍രെ വേഷം അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് നടന്‍ മരിച്ചു.ശനിയാഴ്ച വൈകുന്നേരം കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വകര്‍മ്മ നഗറില്‍ ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ നാടകമായ രാമലീലയില്‍ ശ്രീരാമന്റെ വേഷം അവതരിപ്പിക്കുന്നതിനിടെയാണ് സുശീല്‍ കൗശിക് (45) എന്ന നടന്‍ മരണപ്പെട്ടത്.

സ്വര്‍ണ്ണവും നീലയും നിറത്തിലുള്ള വസ്ത്രം ധരിച്ച് രാമന്റെ സംഭാഷണം പറയുന്നതിനിടെ അസ്വസ്ഥനാകുന്ന സുശീല്‍ തുടര്‍ന്ന് സ്റ്റേജിന്‍രെ പിന്നിലേക്ക് നീങ്ങുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. വിവരം ലഭിച്ചതോടെ തങ്ങള്‍ ഒരു ആംബുലന്‍സിനൊപ്പം സ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അദ്ദേഹത്തെ ആനന്ദ് വിഹാറിലെ ആശുപത്രിയില്‍ എത്തിച്ചു, അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *