
News
പിണറായിയുടെ മുഖാമുഖത്തിന് 21 ലക്ഷം രൂപ അനുവദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖത്തിന് 21 ലക്ഷം അനുവദിച്ചു. നാലാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം.
കായിക യുവജനകാര്യ വകുപ്പിൽ നിന്ന് മെയ് മാസം 8 നാണ് തുക അനുവദിച്ചത്. മുഖാമുഖം പരിപാടിക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനുള്ള യാത്ര ചെലവിനും, യാത്ര മദ്ധേ ഭക്ഷണം, കുടിവെള്ളം എന്നിവ കൊടുക്കുന്നതിനും 13 ലക്ഷം ആണ് അനുവദിച്ചത്.
രജിസ്ട്രേഷൻ ചെലവ് 3.50 ലക്ഷം. ബാഗ്, പേന, പാഡ്, ടാഗ്, ഐ.ഡി കാർഡ്, ബാഡ്ജ് എന്നിവയ്ക്കാണ് 3.50 ലക്ഷം . വീഡിയോ വാൾ , ലൈവ് പ്രസൻ്റേഷൻ, സ്റ്റിൽ ആൻഡ് വീഡിയോ ഡോക്യുമെൻ്റേഷൻ എന്നിവയ്ക്ക് 4 ലക്ഷവും മറ്റുള്ളവയ്ക്ക് 50000 രൂപയും അടക്കം 21 ലക്ഷമാണ് മുഖാമുഖത്തിന് അനുവദിച്ചിരിക്കുന്നത്. തുക ഇനിയും ഉയരും .
