
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം! പലിശ മാത്രം 28,694.24 കോടിയെന്ന് കെ.എൻ ബാലഗോപാൽ
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. പലിശ മാത്രം 28694.24 കോടിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടത്തിൻ്റെ 76 ശതമാനവും ഉപയോഗിക്കുന്നത് പലിശ കൊടുക്കാൻ.
പലിശ കൊടുക്കാൻ ഈ സാമ്പത്തിക വർഷം വേണ്ടത് 28694. 24 കോടിയെന്നാണ് ധനമന്ത്രിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 37512 കോടി രൂപയാണ് സംസ്ഥാനത്തിൻ്റെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി. കടമെടുപ്പിൻ്റെ 76 ശതമാനവും പലിശ കൊടുക്കാൻ വേണമെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
2022- 23 ൽ പലിശ കൊടുത്തത് 25176.36 കോടിയായിരുന്നു. 2023- 24 ൽ 26843.18 കോടിയായി പലിശ ഉയർന്നു. 2024- 25 ൽ 28694. 24 കോടിയും. സർക്കാരിൻ്റെ ധൂർത്താണ് പലിശ ഉയരാനുള്ള അടിസ്ഥാന കാരണം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഇത്രയധികം പണം കടം വാങ്ങിച്ചിട്ടും എല്ലാ തലത്തിലും കുടിശികയാണ്.
ക്ഷാമബത്ത, ക്ഷാമ ആശ്വാസം ഉൾപ്പെടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ 50,000 കോടിയോളം രൂപ കുടിശികയാണ്. ക്ഷേമപെൻഷൻ 4000 കോടി കുടിശിക , കാരുണ്യയും സപ്ലൈക്കോയ്ക്കും കൂടി 7000 കോടി കുടിശിക തുടങ്ങി എല്ലാ രംഗത്തും കുടിശികയാണ്.

പെൻഷൻ കമ്പനിക്ക് 13000 കോടി സർക്കാർ കൊടുക്കാനുണ്ട്. കരാറുകാർക്ക് 20000 കോടിയോളം കുടിശികയുണ്ട്.ധവള പത്രം ഇറക്കാൻ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നെങ്കിലും ധനമന്ത്രി അത് അംഗികരിക്കുന്നില്ല. ധവളപത്രം പുറത്ത് വന്നാൽ തൻ്റെ കഴിവ് കേട് കൂടുതൽ ചർച്ചയാകും എന്ന് ബാലഗോപാലിന് അറിയാം.
ധവള പത്രം എന്ന പ്രതിപക്ഷ ആവശ്യത്തോട് ബാലഗോപാൽ മുഖം തിരിക്കുന്നതിൻ്റെ പ്രധാന കാരണവും ഇതു തന്നെയാണ്.കേന്ദ്ര ധനകാര്യ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഓരോ വർഷവും സംസ്ഥാനത്തിന് വായ്പ പരിധി നിശ്ചയിച്ചു നൽകുന്നത്. സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൻ്റെ 3 ശതമാനം ആണ് കടം എടുക്കാൻ സാധിക്കുക. 12,50, 412 കോടിയാണ് സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപാദനം.
ഇതിൻ്റെ 3 ശതമാനമായ 37,512 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി. ഇതിൽ 25,498 കോടി രൂപ ഡിസംബർ വരെ കടം എടുക്കാം. അത് പൂർണമായി സംസ്ഥാനം കടം എടുത്തു കഴിഞ്ഞു.തകർന്ന് തരിപ്പണമായിരിക്കുകയാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗം എന്ന് വ്യക്തം.
🤣🤣🤣🤣🤣
Hi .. Employees FTM Basic 23700 52000 1000
Basic 33800 1200 1000
സൽഭരണം