
ഓണം ബമ്പർ ഓൺലൈൻ വഴിയോ; തട്ടിപ്പിൽ വീഴരുതേ
ഓണം ബമ്പർ ഭാഗ്യശാലി ആരാണെന്ന് തിരയുമ്പോൾ മുന്നോട്ടു വരുന്നത് ഓൺലൈൻ വഴിയും ഓണം ബമ്പർ വാങ്ങാം എന്ന പരസ്യവുമായി നിരവധി ഓൺലൈൻ സൈറ്റുകളാണ്. സർക്കാർ പേപ്പർ ലോട്ടറിയായി മാത്രം പുറത്തിറക്കുന്ന ലോട്ടറി ഓൺലൈനിൽ വാങ്ങാനാവുമെന്ന വാദവുമായി എത്തുന്ന ഇത്തരം വ്യാജന്മാരുടെ എണ്ണം വളരെ കൂടുതലാണ്. കൂടാതെ ഇവരുടെ വലയിലാകുന്നത് കൂടുതൽ പേരും അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ്.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ലോട്ടറികളുടെ വിൽപ്പന ഓൺലൈൻ വഴി പ്രചരിച്ചത്. വ്യാജ ലോട്ടറിയുമായി ബന്ധപ്പെട്ട ആപ്പുകൾക്കും പരസ്യങ്ങൾക്കും എതിരെ ഗൂഗിളിനും മെറ്റയ്ക്കും കേരള പൊലീസ് അടുത്തിടെ നോട്ടീസും അയച്ചിരുന്നു.
ടിക്കറ്റുകളുടെ സ്ക്യാൻ ചെയ്ത ചിത്രങ്ങളോ നറുക്കെടുത്ത നമ്പറുകളോ നവമാധ്യമങ്ങളായ വാട്‌സ്ആപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ പോലും വിൽപ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. കേരള മെഗാമില്യൺ ലോട്ടറി’, ‘കേരള സമ്മർ സീസൺ ധമാക്ക’ എന്നീ പേരുകളിലാണ് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജന്മാർ വിളയാടിയിരുന്നത്.