
മന്ത്രി ചിഞ്ചുറാണിയുടെ പാചകക്കാരിയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പാചകക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തൊടുപുഴ സ്വദേശി പി.ജി. ജയന്തി ആയിരുന്നു മന്ത്രിയുടെ കുക്ക്. 2022 ആഗസ്റ്റ് 2 മുതല്‍ ജയന്തി മന്ത്രി ചിഞ്ചുറാണിയുടെ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.
ഒരു വര്‍ഷമായപ്പോഴേക്കും മന്ത്രിക്ക് പാചകക്കാരിയുടെ പാചകം പിടിക്കാതെ ആയി. ഈ മാസം 15 നാണ് ജോലിയില്‍ നിന്ന് കുക്കിനെ പിരിച്ചുവിട്ടത്. പുതിയ കുക്കിനെ തേടുകയാണ് മന്ത്രിയുടെ ഓഫിസ്. ചിഞ്ചു റാണി പിണറായിയോടൊപ്പം നവകേരള സദസിന്റെ തിരക്കിലാണ്.

ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. അതിനുള്ളില്‍ മികച്ച പാചകക്കാരിയെ മന്ത്രിക്ക് വേണ്ടി കണ്ടു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സംഘവും.
ചടയമംഗലത്ത് നിന്ന് നിയമസഭയില്‍ എത്തിയ ജെ. ചിഞ്ചുറാണി അപ്രതീക്ഷിതമായി മന്ത്രിസ്ഥാനത്ത് എത്തിയ ആളാണ്. കാനം രാജേന്ദ്രന്റെ പ്രത്യേക താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ജെ. ചിഞ്ചുറാണി മന്ത്രിയായത്. മികച്ച സ്പോര്‍ട്സ് താരം കൂടിയായ ചിഞ്ചുറാണിക്ക് മന്ത്രികസേരയില്‍ ശോഭിക്കാന്‍ കഴിയുന്നില്ല വിമര്‍ശനം ശക്തമാണ്. മില്‍മ വില കൂട്ടിയപ്പോഴും അതിനെ കുറിച്ച് അറിഞ്ഞില്ല എന്നായിരുന്നു ചിഞ്ചു റാണിയുടെ പ്രതികരണം.
- കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ 22-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
- മണിപ്പൂരിൽ വൻ ആയുധവേട്ട; നാല് ജില്ലകളിൽ നിന്നായി 203 തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
- അവധിയിൽ പ്രവേശിക്കും മുൻപ് എൻപിഎസ് രജിസ്ട്രേഷൻ നിർബന്ധം; വീഴ്ച വരുത്തിയാൽ ആശ്രിതർക്ക് ആനുകൂല്യം ലഭിക്കില്ല, കർശന നിർദ്ദേശവുമായി സർക്കാർ
- മുഹറം അവധിയിൽ മാറ്റമില്ല; സർക്കാർ അവധി ഞായറാഴ്ച തന്നെ
- ഒരേ വരുമാനത്തിന് 7 തവണ നികുതി, യുവാവിന്റെ പോസ്റ്റ് വൈറൽ