Kerala

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നി​ഗമനം

പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താന് ഇരുവരെയും മരിച്ച നിലയിൽ കണെടത്തിയത്. ട്രെയിൻ തട്ടിയാണ് മരിച്ചത്. വീട്ടിലെ കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യ്തതാകാമെന്നാണ് പ്രാഥമിക നി​ഗമനം

അതേസമയം പാലക്കാട് മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങി വാർത്താ ശ്രദ്ധ നേടിയ ബാബു വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡിസംബറിൽ അറസ്റ്റിലായി. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.

വീട്ടിൽ എത്തി ബഹളമുണ്ടാക്കിയ ശേഷം പ്രതി വാതിൽ ചവിട്ടി തുറന്ന് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങൾക്ക് ഉൾപ്പെടെ കേടുപാടുകൾ വരുത്തുകയും ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് പരിഭ്രാന്തി പടർത്തുകയും ചെയ്തതായാണ് പരാതി. ഇതേ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കസബ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

2022 ഫെബ്രുവരിയിലാണ് ബാബു മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *