CinemaNews

എൻ എൻ പിള്ളയുടെ മകനായി ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം; അച്ഛനെക്കുറിച്ച് വാചാലനായി വിജയരാഘവൻ

കാലങ്ങളായി മലയാള സിനിമയിലും നാടകരംഗത്തും തന്റേതായ ഒരു ശൈലിയിൽ സജീവമായി നിൽക്കുന്ന നടനാണ് വിജയരാഘവൻ. മലയാള നാടകവേദിയിൽ ആചാര്യനായ എന്‍. എന്‍. പിള്ളയുടെ മകനായി, നാടകരംഗത്ത് നിന്നു സിനിമയിലെത്തിയ അദ്ദേഹം, എല്ലാ കഥാപാത്രങ്ങളിലേക്കും തന്റേതായ കാഴ്ചപ്പാടുകൾ കൊണ്ടുവരാറുണ്ട്.

അച്ഛനെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. എന്‍.എന്‍ പിള്ളയുടെ മകനായിട്ടു ജനിക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛൻ സുഭാഷ് ചന്ദ്രബോസിന്റെ കൂടെ ഐ.എൻ.എയിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറയുന്നു.

കുട്ടിക്കാലം തൊട്ടേ നാടകവും അഭിനേതാക്കളെയും കണ്ടാണ് താന്‍ വളര്‍ന്നതെന്നും ജീവിതത്തിലെ സുഖവും ദുഃഖവും എല്ലാം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയൊരു ഭാഗ്യം ലോകത്ത് ഒരാള്‍ക്കും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എന്‍.എന്‍ പിള്ളയുടെ മകനായിട്ട് ജനിക്കാന്‍ പറ്റി. അത് വലിയൊരു ഭാഗ്യമല്ലേ. അച്ഛന്‍ നാടകകൃത്ത് മാത്രമല്ല ഒരു സാഹിത്യകാരനുമാണ്. അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *