
തിരുവനന്തപുരം: ബിജെപിയുടെ വിവിധ പോഷക സംഘടനകൾക്ക് പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി തിരുവനന്തപുരം സ്വദേശി വി. മനുപ്രസാദിനെയും, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായി കോഴിക്കോട് സ്വദേശിനി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
രണ്ട് തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ നവ്യ ഹരിദാസ്, നിലവിൽ കൗൺസിലിലെ പാർട്ടി ലീഡറാണ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെയും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
മറ്റ് പ്രധാന ഭാരവാഹികൾ
- ഒബിസി മോർച്ച: എം. പ്രേമൻ (സംസ്ഥാന അധ്യക്ഷൻ)
- എസ്.സി. മോർച്ച: ഷാജുമോൻ വട്ടേക്കാട് (സംസ്ഥാന അധ്യക്ഷൻ)
- എസ്.ടി. മോർച്ച: മുകുന്ദൻ പള്ളിയറ (സംസ്ഥാന അധ്യക്ഷൻ)
- മൈനോരിറ്റി മോർച്ച: സുമിത് ജോർജ് (സംസ്ഥാന അധ്യക്ഷൻ)
- കിസാൻ മോർച്ച: ഷാജി രാഘവൻ (സംസ്ഥാന അധ്യക്ഷൻ)
പുതിയ നേതൃത്വം പാർട്ടിക്കും പോഷക സംഘടനകൾക്കും പുതിയ ഊർജ്ജം നൽകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.