KeralaNewsPolitics

മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല ; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും : വി ഡി സതീശൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലധികം വോട്ടിന് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വി ഡി സതീശൻ പറയുന്നു.

ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തി അണികളെ പറ്റിക്കുകയാണ്. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമാണ്. പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വി ഡി സതീശൻ ആരോപിക്കുന്നു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വി ഡി സതീശൻ പറയുന്നു.

കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്നും വി ഡി സതീശൻ തുറന്നടിച്ചു. കേരളത്തിൽ സർക്കാരില്ലായ്മയാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎമ്മിന്റേത് കാപട്യമാണെന്നും സീപ്ലെയിനിന്റെ പിതൃത്വം ഏറ്റെടുത്ത് കാപട്യമാണ് നടത്തുന്നതെന്നും വി ഡി സതീശൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *