News

എം.ടി. രമേശിന്റെ ഭാര്യ ഒ.എം.ശാലിന കേരള ഹൈക്കോടതി ഡപ്യൂട്ടി സോളിസിറ്റർ ജനറൽ, കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി

കൊച്ചി: അഭിഭാഷക ഒ.എം. ശാലിനയെ കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഈ സുപ്രധാന പദവിയിൽ എത്തുന്ന ആദ്യ വനിതയാണ് ശാലിന എന്നതും ശ്രദ്ധേയമാണ്.

പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടിയ ശാലിന 1999 ലാണ് അഭിഭാഷകയായി പ്രവർത്തനം ആരംഭിച്ചത്. തുടർന്ന്, 2015 ൽ കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി സേവനമനുഷ്ഠിച്ചു.

2021 ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെൻ്റ് സ്റ്റാൻഡിംഗ് കൗൺസിൽ ആയും ശാലിന നിയമിതയായിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിൻ്റെ ഭാര്യയാണ് അവർ. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒ.കെ. മുകുന്ദൻ്റെയും സാവിത്രിയുടെയും മകളാണ് ഒ.എം. ശാലിന.