Cinema

വിനായകനും സുരാജും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’; ഒക്ടോബറിൽ റിലീസ്

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും എട്ട് സോഷ്യൽ മീഡിയ താരങ്ങളും ഒന്നിക്കുന്ന പുതിയ സിനിമ “തെക്ക് വടക്ക്” ഒക്ടോബർ 4 മുതൽ തിയറ്ററുകളിലെത്തും. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാന താരങ്ങളാണ്.

‘ഗുരുവായൂർ അമ്പല നടയിൽ’, ‘വാഴ’ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജയിലറിനു ശേഷം വേറിട്ട വേഷത്തില്‍ വിനായകൻ എത്തുന്ന ചിത്രം കൂടിയാണ് ഇത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമ, അൻജന ടോക്കീസ്-വാർസ് സ്റ്റുഡിയോസിന്റെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. നൂറോളം അഭിനേതാക്കളുടെ സാന്നിധ്യം ചിത്രത്തിന് പ്രത്യേകത നൽകുന്നു.

മ്യൂസിക്: സാം സിഎസ്, ഡിഓപി: സുരേഷ് രാജൻ, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കലയോഗം: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360 തുടങ്ങിയവരാണ് അണിയറയിൽ.

ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആൻ്റണി ദാസൻ, സാം സി.എസ് തുടങ്ങിയവരാണ് ഗായകർ.

Leave a Reply

Your email address will not be published. Required fields are marked *