Sports

ദുബായില്‍ 456 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നെയ്മര്‍

ദുബായ്; ദുബായില്‍ ആഡംബര വസതി സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം നെയ്മര്‍. 456 കോടി രൂപയുടെ ആഡംബര വസതിയാണ് താരം വാങ്ങിയത്. അതിശയിപ്പിക്കത്തക്ക നിരവധി സൗകര്യങ്ങള്‍ ഈ ആഡംബര ഭവനത്തിനുണ്ട്. ദുബായിലെ ബുഗാട്ടി റെസിഡന്‍സസില്‍ താരത്തിന്റെ പുതിയ വസതി.

നെയ്മറിന്റെ പുതിയ പെന്റ്ഹൗസില്‍ കാറുകള്‍ ഉള്‍പ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റര്‍, ദുബായിയുടെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന സ്വകാര്യ സ്വിമ്മിങ് പൂള്‍, അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍, സ്പാ, അംഗങ്ങള്‍ക്ക് മാത്രമുള്ള ക്ലബ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി സവിശേഷതകളുമുണ്ട്. ബുഗാട്ടി പദ്ധതിയുടെ ഭാഗമായ സ്‌കൈ മാന്‍ഷന്‍ കളക്ഷനിലാണ് നെയ്മറുടെ വീടുള്ളത്.

44,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഈ ആഡംബര വസതി. വുഡന്‍ പാനലിംഗ്, ഷെല്‍ഫുകള്‍, മാര്‍ബിള്‍ കൗണ്ടര്‍ എന്നിവയുള്ള അത്യാധുനിക ബാര്‍ ഏരിയ, വിശിഷ്ടമായ കരകൗശല വസ്തുക്കള്‍ തുടങ്ങിയവും ആ വസതിക്ക് മോടി കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *