CinemaNews

കൗതുകത്തോടൊപ്പം നിഗൂഢതയും ഒളിപ്പിച്ച് “രേഖാചിത്രത്തിന്റെ” സെക്കന്റ് ലുക്ക് പോസ്റ്റർ

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം രേഖാചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫിലിമുകൾ, ക്യാമറ, ലൈറ്റുകൾ, പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന ആസിഫ് അലി, പുസ്തക താളുകൾ, ഷാ‍ഡോയായി അനശ്വര രാജൻ ഇവയാണ് നമുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക. കൗതുകത്തോടൊപ്പം തന്നെ നിഗൂഢതയും സമ്മാനിക്കുന്നതാണ് പോസ്റ്റർ.

അതേസമയം, പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. കന്യസ്ത്രീ ആയാണ് അനശ്വര ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ് നിർവഹിക്കുന്നത്.

മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *