CinemaNews

മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്‌തു

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ ഇന്ന് ഉച്ചയോടെ മുംബൈയിലെ ബാന്ദ്രയിൽ തന്റെ വസതിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മുംബൈ പോലീസ് ആരംഭിച്ചു. ആത്മഹത്യയ്ക്ക് കാരണം ഇതുവരെ വ്യക്തമല്ല. സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസിൻറെ റിപ്പോർട്ട്.

അനിൽ അറോറയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയതായി പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവസമയത്ത് പൂനെയിലായിരുന്ന മലൈക അറോറ ഇപ്പോൾ മുംബൈയിലെ വീട്ടിൽ എത്തിയിട്ടുണ്ട്. മലൈകയുടെ കുടുംബാംഗങ്ങൾ, മുൻ ഭർത്താവായ അർബാസ് ഖാൻ, എന്നിവരും വസതിയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *