CinemaCrime

50 ലക്ഷം തന്നില്ലെങ്കില്‍ തട്ടും, കിങ്ഖാന് വധ ഭീഷണി

മുംബൈ: കിങ്ഖാന് വധ ഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വധ ഭീഷണി എത്തിയത്. ബാന്ദ്ര പോലീസ് സ്റ്റേഷനിലേയ്ക്കാണ് ഷാരൂഖ് ഖാനെകൊല്ലുമെന്നും അല്ലെങ്കില്‍ 50 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് ടെലിഫോണ്‍ സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് വിളിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സല്‍മാന്‍ഖാനെതിരെ തുടര്‍ച്ചയായി വധഭീഷണി സന്ദേശം എത്തിയിരുന്നു. ബിഷ്‌ണോയി സംഘത്തിന്റേതടക്കമുള്ള ഭീഷണികള്‍ താരത്തെ തേടിയെത്തിയിരുന്നു. പിന്നീട് സന്ദേശമയച്ചയാളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടിയും അഞ്ച് കോടിയുമായിരുന്നു സല്‍മാന്റെ ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്ന തുക.

ബോളിവുഡിലെ താര രാജാക്കന്‍മാര്‍ക്കെതിരെ ഇത്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നത് ചിലപ്പോള്‍ വ്യാജമാകാമെന്നും എന്നാല്‍ അന്വേഷിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും, കൂടുതല്‍ അന്വേഷണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *