National

റോഹിങ്ക്യന്‍ മുസ്ലീമുകളുടെ നുഴഞ്ഞു കയറ്റം തടയണമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷാ ശക്തമാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ. ബിഎസ്എഫിന്‍രെ സഹകരണത്തോടെ റോഹിങ്ക്യന്‍ മുസ്ലീമുകളെ തടയണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അസം, ത്രിപുര, പശ്ചിമ ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ സംസ്ഥാനങ്ങളിലും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 138 നുഴഞ്ഞുകയറ്റക്കാരെയാണ് കണ്ടെത്തിയത്. അവരെ തിരിച്ചയച്ചത് ബിഎസ്എഫുമായുള്ള അസമിന്റെ സഹകരണം മൂലമായിരുന്നു.നമ്മുടെ രാജ്യത്തേക്ക് (നിയമവിരുദ്ധമായി) വരുന്ന റോഹിങ്ക്യന്‍ മുസ്ലിംകളെ മാത്രമാണ് ഞങ്ങള്‍ കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *