Kerala Government News

സാലറി ചലഞ്ച്: 78.01 കോടി ലഭിച്ചെന്ന് മുഖ്യമന്ത്രി

സാലറി ചലഞ്ചിലൂടെ ഒക്ടോബർ 3 വരെ 78.01 കോടി ലഭിച്ചുവെന്ന് മുഖ്യമന്ത്രി. സാലറി, ലീവ് സറണ്ടർ വഴി ജീവനക്കാർ നൽകിയ സംഭാവനക്കുള്ള രസീത് ഡി.ഡി.ഒ മാർക്ക് നൽകാനാകുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. എത്ര തുക സാലറി ചലഞ്ചിലൂടെ ലഭിക്കുവെന്ന് മുൻകൂട്ടി കണക്കാക്കാൻ സാധിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മതപത്രം നൽകിയാണ് ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ എത്ര തുക സാലറി ചലഞ്ച് വഴി ലഭിക്കും എസ് മുൻകൂട്ടി കണക്കാക്കാൻ സാധിക്കുമെന്നിരിക്കെ മുഖ്യമന്ത്രി എന്തുകൊണ്ടാണിങ്ങനെ മറുപടി നൽകിയതെന്ന് വ്യക്തമല്ല.

assembly question about salary challenge

അതേസമയം, ഉന്നത ഉദ്യോഗസ്ഥർ ഈ ചലഞ്ചിനോട് മുഖംതിരിച്ച അവസ്ഥയാണ്. ഐഎഫ്എസ് കേഡറിലുള്ള 80 ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 29 പേർ മാത്രമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പങ്കെടുത്ത 29 ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ പട്ടികയും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. 152 പേരാണ് ഐഎഎസ് കേഡറിൽ ഉള്ളത്. 146 പേർ ഐപിഎസ് കേഡറിലും ഉണ്ട്. സാലറി ചലഞ്ചിൽ പങ്കെടുത്ത ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മുഖ്യമന്ത്രി നൽകിയില്ല.

പകരം വിവരം ശേഖരിച്ചു വരുന്നു എന്നാണ് ഇതിന് മറുപടി. ഭൂരിഭാഗം ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചിൽ പങ്കെടുത്തില്ല എന്നാണ് വിവരം. സാലറി ചലഞ്ച് ചർച്ച ചെയ്യാൻ ഐഎഎസ് അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം സാലറി പിടിച്ചാൽ മതിയെന്നും ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *