Kerala Government News

ക്ഷാമബത്ത കുടിശിക: പോലീസുകാരുടെ വാർഷിക നഷ്ടം 67,176 രൂപ മുതല്‍ 2,43,648 രൂപ വരെ

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കും ഈ നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. പോലീസുകാരുടെ ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ വാർഷിക നഷ്ടം 67,176 രൂപ മുതല്‍ 2,43,648 രൂപ വരെയാണ്. കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്തയാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ സംസ്ഥാനത്തെ പോലീസുകാർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം അറിയാം.. തസ്തിക, അടിസ്ഥാന ശമ്പളം, വാർഷിക നഷ്ടം എന്നീക്രമത്തിൽ

അടിസ്ഥാന ശമ്പളം ഉയരുന്നതിന് അനുസരിച്ച് ക്ഷാമബത്ത കുടിശിക നഷ്ടവും വർധിക്കും.

PostBasic SalaryAnnual Loss
Superintendent of Police112800243648
Commandant112800243648
Deputy Commandant107800232848
Deputy Superintendent95600206496
Deputy Commissioner63700137592
Circle Inspector55200119232
Sub Inspector50200108432
Head Constable4560098496
Civil Police Officer4340093744
Driver3110067176

2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് കെ.എൻ. ബാലഗോപാൽ അനുവദിച്ചത്. പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും അർഹതപ്പെട്ട കുടിശിക ബാലഗോപാൽ നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുമൂലം നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 മാസത്തെ ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയാണ് പോലീസുകാർക്ക് നഷ്ടപ്പെട്ടത്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം ഐഎഎസ് ഐപിഎസ് ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് മാത്രമേ ക്ഷാമബത്തക്ക് കുടിശിക നൽകുന്നുള്ളൂ.