
Kerala Government News
മെഡിസെപ്പ്: ഇൻഷുറൻസ് കമ്പനിക്ക് 141 കോടിയുടെ ലാഭം
മെഡിസെപ്പ് പദ്ധതിയിൽ ഇൻഷുറൻസ് കമ്പനിയായ ഓറിയൻ്റലിന് ലഭിച്ചത് കോടികളുടെ ലാഭം. കെ.എൻ. ബാലഗോപാൽ നിയമസഭയിൽ 2025 ഫെബ്രുവരി 10 ന് നൽകിയ മറുപടി പ്രകാരം 1781 കോടി രൂപ ഇതുവരെ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയമായി ലഭിച്ചു.
2025 ജനുവരി 2 വരെയുള്ള കണക്ക് പ്രകാരം 1640 കോടിയാണ് ഇൻഷുറൻസ് കമ്പനി ക്ലെയിം ആയി നൽകിയത്. ബാലഗോപാൽ നൽകിയ കണക്ക് പ്രകാരം 141 കോടിയാണ് ഇൻഷുറൻസ് കമ്പനിയുടെ ലാഭം. 2025 ജൂൺ 30 ന് മെഡിസെപ്പ് പദ്ധതിയുടെ കരാർ കാലാവധി അവസാനിക്കുകയാണ്.

മെഡിസെപ്പിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് ചർച്ചകൾ ധനകാര്യ വകുപ്പിൽ അന്തിമഘട്ടത്തിലാണ്. മെഡിസെപ്പിൻ്റെ പ്രവർത്തനത്തിന് 6 കരാർ ജീവനക്കാരെ സർക്കാർ നിയമിച്ചിട്ടുണ്ട്. നിരവധി പരാതികളാണ് പദ്ധതിക്കെതിരെ ഉയർന്നത്. 500 രൂപയാണ് പ്രതിമാസ പ്രീമിയം.