
ഇന്ത്യ ഒരു ദിവസം എണ്ണിയത് 640 ദശലക്ഷം വോട്ടുകള്‍. അതിശയകരമെന്ന് എലോണ്‍ മസ്‌ക്
ഇന്ത്യയുടെ വോട്ടെണ്ണലിനെ പ്രശംസിച്ച് എലോണ്‍ മസ്‌ക്. ഇന്ത്യ ഒരു ദിവസം 640 ദശലക്ഷം വോട്ടുകള്‍ എങ്ങനെ എണ്ണി” എന്ന തലക്കെട്ടൊടെയാണ് അദ്ദേഹം തന്‍രെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രകീര്‍ത്തിച്ചത്. അതേ സമയം, കാലിഫോര്‍ണിയയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യ വോട്ടെണ്ണി തീര്‍ന്ന് വിജയികളെ പ്രഖ്യാപിച്ചു. എന്നാല്‍ കാലിഫോര്‍ണിയ ഇപ്പോഴും വോട്ടുകള്‍ എണ്ണുകയാണ്. കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇപ്പോഴും കാലതാമസം വന്നിരിക്കുന്നത് തിരഞ്ഞെടുപ്പിന്റെ അപാകത തന്നെയാണെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം പിന്നിട്ടിട്ടും കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഏകദേശം 39 ദശലക്ഷം നിവാസികളുള്ള യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, വോട്ടുകള്‍ എണ്ണുന്നതിലെ കാലതാമസത്തിന് പേരുകേട്ടതാണ്.
നവംബര്‍ 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഏകദേശം 16 ദശലക്ഷം വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനം ഇപ്പോഴും 300,000 വോട്ടുകള്‍ എണ്ണുന്നത് പൂര്‍ത്തിയായിട്ടില്ല. ലോസ് ഏഞ്ചല്‍സ് ടൈംസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തൊട്ടാ കെയുള്ള 570,000 വോട്ടുകള്‍ എണ്ണിയിട്ടില്ല എന്നാണെന്ന് ടെസ്ലയുടെ സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വോട്ടെണ്ണല്‍ പ്രക്രിയ വളരെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.