KeralaLoksabha Election 2024Politics

പത്മജ വേണുഗോപാലിന് വമ്പൻ സ്വീകരണമൊരുക്കി ബി.ജെ.പി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരത്ത് വമ്പന്‍ സ്വീകരണമൊരുക്കി ബി.ജെ.പി. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് ഡല്‍ഹിയില്‍ നിന്നെത്തിയ പത്മജയെ സ്വീകരിക്കാനി എത്തിയത്.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനുമടക്കമുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും പത്മജയെ സ്വീകരിക്കാനെത്തിയിരുന്നു. വ്യാഴാഴ്ചയാണ് പത്മജ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയത്.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലോ ചാലക്കുടിയിലോ പത്മജ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പത്മജയുടെ ബി.ജെ.പി. പ്രവേശത്തിന് പിന്നാലെ തൃശ്ശൂരില്‍ സഹോദരന്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *