NationalPolitics

‘യുപി വോട്ട്‌’ ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ ബിജെപി നിര്‍ദ്ദേശം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബുര്‍ഖ ധരിച്ചെത്തു ന്നവരെ പ്രത്യേകമായി പരിശോധിക്കണമെന്ന് ബിജെപി. ബുര്‍ഖ ധരിച്ചെത്തുന്നവര്‍ പലപ്പോഴും ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത്തരമൊരു മാര്‍ഗം പോലീസ് സ്വീകരിക്കേണ്ടതെന്നുമാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തത്ഫലമായി,പോലീസുകാര്‍ വനിതാ കോണ്‍സ്റ്റബിളുമാരടക്കം ഇവരെ നിരീക്ഷിച്ചിരുന്നു.

ബുര്‍ഖ ധരിച്ചെത്തുന്നവരുടെ മുഖം കാണാനായി ബുര്‍ഖ ഉയര്‍ത്തി നോക്കുന്ന നിരീക്ഷണവും ഉണ്ടായിരുന്നു. പര്‍ദ ധരിച്ച സ്ത്രീകള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യാന്‍ ശ്രമിച്ച സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ അഖിലേഷ് കുമാര്‍ അവസ്തി പറഞ്ഞു. മാത്രമല്ല, ചില പുരുഷന്മാരും ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ മുന്‍പ് ശ്രമിച്ചിരുന്നു. അത്തരത്തിലൊരു സമീപനം ഇത്തവണ ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.

ബുര്‍ഖ ധരിച്ച സ്ത്രീകളുടെ ഐഡന്റിറ്റി പരിശോധിച്ചില്ലെങ്കില്‍, വ്യാജ വോട്ടിംഗ് നടക്കും. ശരിയായ പരിശോധന മാത്രമേ ന്യായം ഉറപ്പാക്കുമെന്നും ബിജെപി കത്തില്‍ വ്യക്തമാക്കിയിരുന്നു. യുപിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ വോട്ടര്‍മാരെ പരിശോധിക്കാന്‍ മതിയായ വനിതാ പോലീസുകാരെ പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കണമെന്ന ബിജെപിയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിച്ചിരുന്നു.

അതേസമയം, വോട്ടര്‍ ഐഡി കാര്‍ഡുകളും ബുര്‍ഖ പരിശോധനയും പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി എതിര്‍ത്തു. ഇത് തികച്ചും അന്യായമാണെന്നും പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് വ്യക്തമാക്കി പാര്‍ട്ടി തലവനും ലോക്സഭാ എംപിയുമായ അഖിലേഷ് യാദവ് രണ്ട് പോലീസുകാര്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്ന വീഡിയോ ഷെയര്‍ ചെയ്യുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ തേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *