Job Vacancy

വാക്-ഇൻ-ഇന്റർവ്യു: ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വാസ്കുലർ ടെക്നോളജിസ്റ്റ്

എറണാകുളം ജനറൽ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനത്തിനായി മേയ് 14ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. ബിരുദമാണ് യോഗ്യത. ടാലിയിലും ഡിടിപിയിലും ടൈപ്പിങ്ങിലുമുള്ള അറിവ് അഭിലഷണീയം. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

വാക്-ഇൻ-ഇന്റർവ്യു

എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റ് (Echo, TMT, HOLTER) തസ്തികയിൽ താത്കാലിക നിയമനത്തിനായി മേയ് 15ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. ബി.സി.വി.ടി/ ഡി.സി.വി.ടിയും പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

അപേക്ഷ ക്ഷണിച്ചു

ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള വിദഗ്ധ സമിതിയിലേക്ക് റീഹാബിലിറ്റേഷന്‍ എക്‌സ്‌പെര്‍ട്ട്‌സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ മെയ് 9നകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കൊല്ലം മുമ്പാകെ സമര്‍പ്പിക്കണം.