CrimeInternationalSports

ഒളിമ്പിക്‌സ് താരത്തെ തീകൊളുത്തി കൊന്ന് മുൻ കാമുകൻ

നെയ്‌റോബി: മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ ഒളിമ്പിക്‌സ് കായികതാരം റെബേക്ക ചെപറ്റഗെ (33) മരിച്ചു. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉഗാണ്ടൻ മാരത്തൺ ഓട്ടക്കാരിയായ റെബേക്ക അടുത്തിടെ നടന്ന പാരിസ് ഒളിമ്പിക്‌സിലും പങ്കെടുത്തിരുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. റെബേക്കയുടെ മുൻ കാമുകനായ ഡിക്‌സൻ എൻഡിമ താരത്തെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റിരുന്നു. തുടർന്ന് ഇരുവരെയും മോയി ടീച്ചിങ് ആൻഡ് റഫൽ ആശപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റെബേക്ക ഇന്ന് മരണപ്പെട്ടു.

റെബേക്കയ്‌ക്ക് നീതി കിട്ടണമെന്നും വനിതാ അത്‌ലറ്റുകൾക്കെതിരായ ആക്രമണം വർദ്ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ഉഗാണ്ടൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ പറഞ്ഞു. 2021ന് ശേഷം കൊല്ലപ്പെടുന്ന കായിക താരങ്ങളിൽ മൂന്നാമത്തെ വനിതയാണ് റെബേക്ക. രണ്ട് കേസുകളിലും അവരുടെ പങ്കാളിയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *