CricketNewsSports

ഐ. പി. എൽ ആദ്യ മൽസരത്തിൽ കൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും; ഫൈനൽ മെയ് 25 ന്

ഐ.പി.എല്‍ ആദ്യമത്സരം മാർച്ച്‌ 22-ന് കൊല്‍ക്കത്ത ഈഡൻ ഗാർഡൻസില്‍ നടക്കും. മെയ് 25 നാണ് ഫൈനൽ.

നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക.

രണ്ടാം ദിവസം ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികള്‍ രാജസ്ഥാൻ റോയല്‍സാണ്. മാർച്ച്‌ 23-ന് ഹൈദരാബാദില്‍വെച്ചാണ് മത്സരം.

13 വേദികളിലായി 74 മത്സരങ്ങള്‍ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയല്‍സ് എന്നീ ടീമുകള്‍ അവരുടെ ഏതാനും ഹോം മത്സരങ്ങള്‍ ഈ വേദികളില്‍ കളിക്കും.

മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊല്‍ക്കത്തയിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *