
മലയാളത്തിന് ഒരു പുതിയ വാക്ക് “കമ്മിസങ്കി” ; സിപിഎമ്മിന്റെ ആർ എസ് എസ് ബന്ധത്തെ പരിഹസിച്ച് ജോയ് മാത്യു ; കമന്റുമായി ഷാജൻ സ്കറിയയും
സാധാരണ സോഷ്യൽ മീഡിയയിൽ പരിചിതമായ വാക്കുകളാണ് കമ്മി, സംഘി, സുടാപ്പി, കൊങ്ങി തുടങ്ങിയവയൊക്കെ. ഇപ്പോഴിതാ, ഇക്കൂട്ടത്തിലേക്ക് പുതിയ വാക്കുമായി വന്നിരിക്കുകയാണ് നടൻ ജോയ് മാത്യുവും മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയും. മലയാളത്തിന് ഒരു പുതിയ വാക്ക് ലഭിച്ചതിൽ ആഹ്ലാദിക്കുക.”കമ്മിസങ്കി” എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

എ ഡി ജി പി അജിത്കുമാർ ആർ എസ് എസ് നേതാക്കളുമായി കണ്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്. എ ഡി ജി പിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയ പി വി അൻവറിനെ ഇതിനുമുൻപ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിലൂടെയും നിയമപരമായും ആക്രമിച്ച മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയും ഇതിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. കസംഘി പോരെ ? എന്നാണ് ഷാജൻ സ്കറിയ ചോദിക്കുന്നത്. എന്തുതന്നെ ആയാലും പിണറായി സർക്കാർ ഭരിക്കുന്ന സർക്കാരിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തിയതിനെ കുറിച്ച് മുഖ്യമന്ത്രിയോ പാർട്ടി സഖാക്കളോ മിണ്ടാതിരിക്കുന്നതിനിടെയാണ് കമ്മികൾക്കിടയിലെ സംഘികളെക്കുറിച്ചുള്ള ചർച്ച നടക്കുന്നത്.