National

വായു മലിനീകരണം രൂക്ഷം, ഡല്‍ഹിയില്‍ കൊവിഡ് സമാനമായ അന്തരീക്ഷം

ന്യൂഡല്‍ഹി: വായു മലിനീകരണം ക്രമാതീതമായി കൂടിയതിനാല്‍ തന്നെ ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് സമാനമായ മോഡി ലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഡല്‍ഹിയിലുടനീളമുള്ള പ്രൈമറി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഓഫ് ലൈനില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാസ് നിര്‍ബന്ധം ആക്കിയിരിക്കുകയാണ് അധികൃതര്‍.

ഞങ്ങള്‍ കുട്ടികള്‍ക്ക് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശീയ തലസ്ഥാനം രാജ്യത്ത് ഏറ്റവും മോശം മലിനീകരണ തോത് രേഖപ്പെടുത്തിയതിനാല്‍ ഡല്‍ഹി കുറച്ച് കാലമായി മുന്‍പന്തിയിലാണ്.

അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി അതിഷി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി , ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ് ലൈനില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *