Kerala

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമ പോരാട്ടം തുടരും’: കെകെ രമ എംഎൽഎ

കൊച്ചി: ടിപി ചന്ദ്രശേഖരൻറെ കൊലപാതക കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. ( KK Rema welcomes verdict, vouches to continue fight to bring TP murder conspirators before law )

മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല. ​ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട്. നിയമ പോരാട്ടം തുടരുമെന്നും മേൽക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കെകെ രമ കൂട്ടിച്ചേ‍ർത്തു. കേസിൽ പ്രതികൾക്ക് ഹൈക്കോടതി വധശിക്ഷ നൽകിയില്ല.

കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാർ (കിർമാണി മനോജ്), എൻകെ സുനിൽ കുമാർ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയർത്തിയത്.

ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയർത്തിയത്. ഇവർക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികൾക്ക് വധശിക്ഷ നൽകുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *