Kerala Government News

സർക്കാർ കമ്പനിയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ കീഴിലുള്ള ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ നിർദ്ദിഷ്‌ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ളാസ്സ് പാസ്സായിരിക്കണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്‌സ് ബാഡ്‌ജും ഉണ്ടായിരിക്കണം.
പ്രായം: 45 വയസ്സിൽ താഴെ
ശമ്പളം: പ്രതിദിനം 730/- രൂപ

സമർപ്പിക്കേണ്ട രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്)

  • ക്ളീൻ കേരള കമ്പനിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • അപേക്ഷകന്റെ ബയോഡേറ്റ
  • വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും)
  • വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  • പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
  • നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ഡ്രൈവിംഗ് ലൈസൻസ്
  • സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുള്ളിൽ ലഭ്യമായത്)

സമർപ്പിക്കേണ്ട രീതി : കൊറിയർ/സ്‌പീഡ് പോസ്റ്റ്‌ (രജിസ്‌റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ അടങ്ങുന്ന കവറിന്റെ മുകളിൽ ‘ഡ്രൈവർ തസ്‌തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതേണ്ടതാണ്.

ശാരീരിക യോഗ്യതകള്‍

ചെവി : പൂർണ്ണമായ ശ്രവണശേഷി ഉണ്ടായിരിക്കണം.

കണ്ണ്വലത്ഇടത്
ദൂരക്കാഴ്ച‌6/6 സ്നെല്ലൻ6/6 സ്നെല്ലൻ
സമീപ കാഴ്ച്ച0.5 സ്നെല്ലൻസ്നെല്ലൻ
കളർ വിഷൻസാധാരണമായിരിക്കണംസാധാരണമായിരിക്കണം
മാലക്കണ്ണ്ഇല്ലാതിരിക്കണംഇല്ലാതിരിക്കണം

പേശികളും സന്ധികളും: തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നതായിരിക്കണം.
ഞരമ്പുഘടന : പൂർണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർച്ച വ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.

വിലാസം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695 010
ഇന്റർവ്യു തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്. റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ ടി റാങ്ക് പട്ടികയിൽ നിന്ന് നികത്തുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 28-01-2025 -5.00 PM

Leave a Reply

Your email address will not be published. Required fields are marked *