CinemaNews

ചിരിയുടെ വെടിക്കെട്ട് തീർക്കാൻ ബേസിലും നസ്രിയയും ; പ്രൊമോ സോങ് പുറത്ത്

ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. ചിത്രത്തിലെ പ്രൊമോ സോങ് പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് പ്രൊമോ സോങ്ങിൽ ബേസിലിനെയും നസ്രിയയെയും കാണാനാകുക. നവംബർ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

രസകരമായ പ്രൊമോ സോങ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ.വി.എ. പ്രൊഡക്ഷൻസിന്റേയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിബിനും അതുലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നസ്രിയയും ബേസിലും ആദ്യമായാണ് ഒന്നിക്കുന്നത്.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അടുത്തിടെയായിരുന്നു സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്. മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *